Platform for Old Students & Teachers MASM Institute Venmanad

'സേവ്‌ സ്വസൈറ്റി' എന്ന പ്രചാരണ മന്ത്രവുമായി സമന്വയത്തിന്റെ പാതയില്‍ ഇതാ ഒരു സംഘം.എം.എ.എസ്‌.എം വെന്മേനാട്‌ പൂര്‍വ വിദ്യാര്‍ഥി അദ്ധ്യാപകരുടെ കൂട്ടായ്‌മ.+917558082822.

Thursday, September 3, 2015

പുതിയ പി.ടി.എ നിലവില്‍ വന്നു

വെന്മേനാട്‌:സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയുടെ ഉയിര്‍‌ത്തെഴുന്നേല്‍‌പ്പിനുപകരിക്കുന്ന കര്‍‌മ്മപരിപാടികള്‍‌ക്ക്‌ യഥാര്‍‌ഥ ഊര്‍‌ജ്ജം പകരേണ്ടത്‌ നിതാന്ത ജാഗ്രതയുള്ള രക്ഷിതാക്കളാണ്‌.അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.എം.എ.എസ്‌.എം വിദ്യാലയത്തിലെ പുതിയ അധ്യയന വര്‍‌ഷത്തെ അദ്ധ്യാപക രക്ഷകര്‍‌ത്താക്കളുടെ ജനറല്‍ബോഡി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.കേവലമായ എഴുത്തും വായനക്കപ്പുറമുള്ള സാം‌സ്‌കാരികമായ വളര്‍‌ച്ചക്കനുഗുണമായ അന്തരീക്ഷം സൃഷ്‌ടിച്ചെടുക്കുന്നതില്‍ കൂട്ടുത്തരവാദിത്വത്തോടെ കളത്തിലിറങ്ങാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധരാകണം.മഞ്ഞിയില്‍ ഓര്‍‌മ്മിപ്പിച്ചു.

പി.ടി.എ പ്രസിഡണ്ട്‌ പ്രേം‌ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന യോഗത്തില്‍ സെക്രട്ടറിമാരായ വിദ്യാലയത്തിലെ വിവിധ വിഭാഗങ്ങളിലെ പ്രധാനാധ്യാപകര്‍ വി.എ.അബ്‌ദുല്‍ കരീം,കെ.അബ്‌ദുല്‍ റസാഖ്‌,ജിയോ തോമസ്‌ എന്നിവര്‍ അവതരിപ്പിച്ച റിപ്പോര്‍‌ട്ടിങ് യോഗം അംഗീകരിച്ചു.ഓഡിറ്റുചെയ്‌ത വരവു ചെലവു കണക്കുകളും പാസ്സാക്കി.തുടര്‍‌ന്നു പുതിയ പ്രവര്‍‌ത്തക സമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.പി.ടി.എ പ്രസിഡണ്ട്‌, വൈസ്‌ പ്രസിഡണ്ട്‌ എന്നീ പദവികളില്‍  യഥാക്രമം കഴിഞ്ഞവര്‍‌ഷത്തെ സാരഥികളായ പ്രേം‌ദാസ്‌,അസീസ്‌മഞ്ഞിയില്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്‌ത സൈകോളജിക്കല്‍ കൗണ്‍‌സിലര്‍ അബ്‌ദുല്‍ഖാദര്‍ എന്‍.എ. മാതാപിതാക്കളും മക്കളും എന്ന വിഷയത്തെ അധികരിച്ച്‌ ഉദ്‌ബോധനം നടത്തി.

മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്ന സംസ്‌കരണ പ്രക്രിയയെ വിദ്യാഭ്യാസം എന്ന്‌ നിര്‍വചിക്കാം.

Clean Campus

Popular Posts

Register Form

Name

Email *

Message *

Archive

POST VENMANAD. Powered by Blogger.

Total Pageviews