Platform for Old Students & Teachers MASM Institute Venmanad

'സേവ്‌ സ്വസൈറ്റി' എന്ന പ്രചാരണ മന്ത്രവുമായി സമന്വയത്തിന്റെ പാതയില്‍ ഇതാ ഒരു സംഘം.എം.എ.എസ്‌.എം വെന്മേനാട്‌ പൂര്‍വ വിദ്യാര്‍ഥി അദ്ധ്യാപകരുടെ കൂട്ടായ്‌മ.+917558082822.

Thursday, August 27, 2015

വെന്മേനാട് എസ്‌.പി.സി ഓണം ക്യാമ്പ്‌

വെന്മേനാട്:മത സൗഹാര്‍‌ദ്ധത്തിന്റേയും നന്മയുടെയും ഒരുമയുടെയും സന്ദേശം ഉയര്‍‌ത്തി എം.എ.എസ്‌.എം വിദ്യാലയത്തിലെ എസ്‌.പി.സി വിദ്യാര്‍‌ഥികള്‍‌ക്കായി മൂന്നു ദിവസം നീണ്ടു നിന്ന ഓണം ക്യാമ്പ്‌ നടത്തി.85 കേഡറ്റുകള്‍ പങ്കെടുത്ത ക്യാമ്പ്‌ ഗുരുവായൂര്‍ സര്‍‌ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സി.ആര്‍ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു.മാറുന്ന ലോകത്തെകുറിച്ചും,മദ്യത്തിന്റെയും മയക്ക്‌ മരുന്നിന്റെയും ദൂഷ്യഫലങ്ങളെകുറിച്ചും,സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ചുമുള്ള പാഠങ്ങള്‍ കേഡറ്റുകള്‍‌ക്ക്‌ നല്‍‌കി.ഓട്ടം,ഫിസിക്കല്‍ ട്രൈനിങ്,സെല്‍‌ഫ്‌ ഡിഫന്‍‌സ്‌,യോഗ എന്നിവയില്‍ പരിശീലനവും നല്‍‌കി.ഉന്നത പൊലീസുദ്യോഗസ്ഥരും,അദ്ധ്യാപകരും പഠനശിബിരങ്ങള്‍‌ക്ക്‌ നേതൃത്വം കൊടുത്തു.

പൂക്കള മത്സരം, കുതിരസവാരി,മാജിക്‌ഷോ എന്നിവയും ക്യാമ്പിന്റെ ഭാഗമായി സം‌ഘടിപ്പിക്കപ്പെട്ടു.

ത്രിദിന ഓണം ക്യാമ്പ്‌ പാവറട്ടി എസ്‌.ഐ അരുണ്‍,സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ ബിനു ഡേവീസ്‌,സിവില്‍ പൊലീസ്‌ ഓഫീസര്‍ പി.എസ്.സോഷി,വനിത സിവില്‍ പൊലീസ്‌ ഓഫീസര്‍ കെ.എം.സൗമ്യ,എം.എ.എസ്‌.എം വിദ്യാലയത്തിലെ എച്.എം ജിയൊ തോമസ്‌, എസ്‌.പി.സി അദ്ധ്യാപകരായ പിറ്റ്‌സണ്‍ ചാക്കൊ,കെ.കെ മായ എന്നിവരും നേതൃത്വം നല്‍‌കി.
മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്ന സംസ്‌കരണ പ്രക്രിയയെ വിദ്യാഭ്യാസം എന്ന്‌ നിര്‍വചിക്കാം.

Clean Campus

Popular Posts

Register Form

Name

Email *

Message *

Archive

POST VENMANAD. Powered by Blogger.

Total Pageviews