Friday, August 21, 2015

അധ്യാപക രക്ഷാകര്‍തൃ സം‌ഗമം

വെന്മേനാട്‌:എം.എ.എസ്‌.എം വിദ്യാലയത്തില്‍ 2014/15 കാലത്തെ പി.ടി.എ പ്രവര്‍‌ത്തക സമിതിയുടെ അവലോകനയോഗം  വൈസ്‌ പ്രസിഡണ്ട്‌ അസീസ്‌ മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.സെക്രട്ടറിമാരായ വിദ്യാലയത്തിലെ വിവിധ വിഭാഗങ്ങളിലെ പ്രധാനാധ്യാപകര്‍ വി.എ.അബ്‌ദുല്‍ കരീം,കെ.അബ്‌ദുല്‍ റസാഖ്‌,ജിയോ തോമസ്‌ എന്നിവര്‍ അവതരിപ്പിച്ച റിപ്പോര്‍‌ട്ടിങ് സമിതി ചര്‍‌ച്ചചെയ്‌തു അം‌ഗീകരിച്ചു.വരവു ചെലവു കണക്കുകള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കുമെന്ന ധാരണയോടെ പാസ്സാക്കി.
2015/16 വിദ്യാഭ്യാസവര്‍‌ഷത്തോടനുബന്ധിച്ച്‌   തെരഞ്ഞെടുക്കപ്പെട്ട അധ്യാപക രക്ഷകര്‍തൃ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സെപ്‌തമ്പര്‍ 3 ന്‌ ജനറല്‍ബോഡി ചേരും. പ്രസ്‌തുത സം‌ഗമത്തില്‍ വെച്ച്‌ പുതിയ വിദ്യാഭ്യാസ വര്‍‌ഷത്തെ  സാരഥിയെ തെരഞ്ഞെടുത്തുകൊണ്ട് പി.ടി.എ ഔദ്യോഗികമായി നിലവില്‍ വരുമെന്നു ജനറല്‍ സേകട്ടറി അറിയിച്ചു.വിദ്യാര്‍‌ഥികള്‍‌ക്കും രക്ഷിതാക്കള്‍‌ക്കും വേണ്ടി ബോധവത്കരണം,പുതിയ അധ്യയനവര്‍‌ഷത്തെ ആസൂത്രണങ്ങള്‍ എന്നിവ ജനറല്‍ബോഡി അജണ്ടയിലെ മുഖ്യ ഘടകമായിരിക്കും.