Friday, January 30, 2015

പോസ്റ്റ്‌ വെന്മേനാട്‌ ബ്‌ളോഗ്‌ ഉദ്‌ഘാടനം ചെയ്‌തു

സ്‌നേഹം സൌഹൃദം സമാധാനം എന്ന മന്ത്രധ്വനിയിലൂടെ 'സേവ്‌ സ്വസൈറ്റി' എന്ന മന്ത്രമനോഹരമായ  ധാര്‍മ്മിക ചിന്തയെ ജനഹൃദയങ്ങളില്‍  മുദ്രണം ചെയ്യാനുള്ള എളിയ ശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിരിക്കുന്നു.

വെന്മേനാട്‌ എം.എ.എസ്‌.എം വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തിരിക്കുന്ന ഈ സംവിധാനം  പോസ്‌റ്റ്‌ വന്മേനാട്‌ എന്നപേരില്‍ അറിയപ്പെടും .സമൂഹത്തെ മൊത്തം ലക്ഷ്യം വെക്കുന്ന ഈ സംരംഭത്തിന്റെ നേര്‍ക്കു നേരെയുള്ള ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായിരിയ്‌ക്കും . ഈ സാംസ്‌കാരിക വിപ്‌ളവത്തെ യഥാവിധി സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ ബ്ളോഗ്‌ രൂപകല്‍പന ചെയ്യപ്പെട്ടതെന്ന്‌ യോഗത്തില്‍ വിശദീകരിക്കപ്പെട്ടു.

ജനുവരി 30 ന്‌ വിദ്യാലയാങ്കണത്തില്‍ പോസ്റ്റ്‌ ചെയര്‍മാന്‍ അബ്‌ദുല്‍ റഷീദ്‌ ആര്‍.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  ലളിതമായ ചടങ്ങില്‍ വെച്ച്‌ പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയില്‍  ബ്ളോഗ്‌ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു.സ്‌ക്കൂള്‍ അധികൃതര്‍ ,സ്‌ക്കൂള്‍ ഐ.ടി വിഭാഗം കോഡിനേറ്റര്‍ സജീവ്‌ , വിദ്യാലയത്തിലെ പ്രധാനാധ്യാപകര്‍ വി.എം  അബ്‌ദുല്‍ കരീം  ,കെ.അബ്‌ദുല്‍ റസാഖ്‌ , ജിയോ തോമസ്‌  പി.ടി.എ പ്രസിഡന്റ്‌ വി.കെ അബ്‌ദുല്‍ ഫത്താഹ്‌, പി.ടി.എ പ്രതിനിധികള്‍ ,പോസ്റ്റ്‌ പ്രതിനിധികള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,വിവിധ മത്സരങ്ങളില്‍ വിജയശ്രീലാളിതരായ വിദ്യാര്‍ഥികള്‍ക്ക്‌ വിശിഷ്‌ടാഥിതികള്‍ ഉപഹാരങ്ങള്‍ നല്‍കി.

സ്‌ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സാനിധ്യത്തില്‍  അഡ്‌മിന്‍ അസീസ്‌ മഞ്ഞിയില്‍ ബ്ളോഗിനെ പരിചയപ്പെടുത്തി